ചില വൈറസുകൾ മൂലമുണ്ടാകുന്ന അണുബാധകൾ, ചിലയിനം ബാക്ടീരിയകൾ, കൂടാതെ ചില പാരസൈറ്റുകളും മനുഷ്യരിൽ കാൻസർ ഉണ്ടാക്കുന്നുണ്ട്. ലോകത്താകമാനം ഉണ്ടാകുന്ന ക്യാന്സറിന്റെ 15 മുതൽ 20 ശതമാനംവരെ പലയിനം അണുബാധകളാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാപ്പിലോമാ വൈറസ് (ഗർഭാശയഗള കാൻസർ), Epstein-Barr virus (B-cell lymphoproliferative disease and nasopharyngeal carcinoma), Kaposi’s sarcoma herpesvirus (Kaposi’s sarcoma and primary effusion lymphomas), ഹെപ്പറ്റിറ്റിസ് എ, ബി, വൈറസുകൾ (hepatocellular carcinoma), ഹ്യൂമൻ ടി സെൽ (ടി സെൽ രക്താർബുധം) എന്നിവ ക്യാന്സറിന് കാരണമാകുന്ന വൈറസുകൾക്ക് ഉദാഹരണങ്ങളാണ്. ബാക്ടീരിയകളും ക്യാന്സറിന്റെ അപകടസാധ്യത വലിയൊരളവ് വരെ ഉയർത്തുന്നുണ്ട്. Helicobacter pylori കൊണ്ടുണ്ടാകുന്ന ഉദര കാൻസർ ഇതിന്റെ ഉദാഹരണമാണ്. Schistosoma haematobium എന്ന പാരസൈറ്റ് മൂലമുണ്ടാകുന്ന squamous cell കാൻസർ പാരസൈറ്റുകളുണ്ടാക്കുന്ന ക്യാന്സറിനും ഉദാഹരണമാണ്